പപ്പായ ഹെയര്‍മാസ്ക് കൊണ്ട് മുടിയുടെ ആരോഗ്യം സംരക്ഷിക്കാവുന്നതാണ്.
പപ്പായ, വാഴപ്പഴം ഹെയര്‍മാസ്ക്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. വാഴപ്പഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ഇത് മുടിയെ ശക്തിപ്പെടുത്തുകയും പോഷിപ്പിക്കുകയും ചെയ്യുന്നു.
ഈ മാസ്ക് ഉണ്ടാക്കുന്നതിന് വേണ്ടി കാല്‍ക്കപ്പ് പഴുത്ത പപ്പായയും അതേ അളവില്‍ പഴവും എടുക്കുക. ഇത് രണ്ടും നല്ലതുപോലെ മിക്സ് ചെയ്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയേണ്ടതാണ്. താരന് ഉള്‍പ്പടെയുള്ള പ്രശ്നങ്ങളെ നിസ്സാരമായി ഇല്ലാതാക്കുകയും മുടി വളര്‍ച്ചയെ പോഷിപ്പിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക