ഫ്ളാസ്ക് കുറേ കാലം ഉപയോഗിച്ചാൽ അതിൽ ദുർഗന്ധം ഉണ്ടാവാറുണ്ട് . ഇനി വീട്ടിലിരുന്ന് തന്നെ നമുക്ക് ഈ പ്രശ്നത്തെ പൂർണമായും ഇല്ലാതാക്കാം
ഫ്ളാസ്കിൽ നിറയെ ചൂടുവെള്ളം എടുത്ത് രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ഇതിൽ മിക്സ് ചെയ്യുക. ഇത് നല്ലതു പോലെ കുലുക്കുക. പത്ത് മിനിട്ടിന് ശേഷം ഈ വെള്ളം കളയുക. അതിന് ശേഷം ഇളം ചൂടുള്ള വെള്ളം ഒഴിച്ച് വെക്കുകയും ചെയ്യുകയാണ് ചെയ്യേണ്ടത്.
നാരങ്ങ നീര് എടുത്ത് ചൂടുവെള്ളത്തിൽ കലർത്തി ഇത് ഫ്ളാസ്കിൽ ഒഴിച്ച് വെക്കേണ്ടതാണ്. ഇത് സാധാരണ ചെയ്യുന്നത് പോലെ നല്ലതു പോലെ കുലുക്കാവുന്നതാണ്. നാരങ്ങ നീര് ഇട്ട് ഫ്ളാസ്ക് കഴുകുന്നതിലൂടെ ഇതിലെ ദുർഗന്ധത്തിന് പരിഹാരം കാണുന്നതിന് മികച്ച ഓപ്ഷനാണ് നാരങ്ങ നീര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക