ന്യൂഡൽഹി: ഡിജിറ്റൽ ക്രെഡിറ്റ് സേവനം സർക്കാർ ഈ വർഷം ആരംഭിക്കുമെന്ന് ടെലികോം, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് . ഈ വർഷം ഡിജിറ്റൽ ക്രെഡിറ്റ് സിസ്റ്റത്തിന്റെ സമ്പൂർണ്ണ വ്യാപനത്തിലായിരിക്കും സർക്കാരിന്റെ പ്രധാന ശ്രദ്ധയെന്ന് മന്ത്രി വ്യക്തമാക്കി. ചെറുകിട വഴിയോര കച്ചവടക്കാർക്ക് പോലും വലിയ ബാങ്കുകളിൽ നിന്ന് വായ്പ ലഭ്യമാക്കുന്ന പദ്ദതിയാണ് ഇത്.
ഇന്ത്യയിലുടനീളം ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റൽ പേയ്മെന്റ് ഉത്സവ്’ ആരംഭിച്ചതെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു.
കേന്ദ്ര മന്ത്രാലയത്തിലെ വിവിധ വകുപ്പുകൾ, സ്വകാര്യ സാമ്പത്തിക വിനിമയ സ്ഥാപനങ്ങൾ എന്നിവയിലെ ഉന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി.
ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന്റെ കീഴിൽ ഈ വർഷം ഫെബ്രുവരി ഒമ്പത് മുതൽ ഒക്ടോബർ ഒമ്പത് വരെയാണ് ഡിജിറ്റൽ പേയ്മെന്റ് ഉത്സവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക