പോലീസ് പിടിച്ചെടുത്ത തൊണ്ടിവാഹനങ്ങൾ കത്തി നശിച്ച നിലയിൽ. വിവിധ സ്ഥലങ്ങളിൽ നിന്നായി കുറ്റിപ്പുറം പോലീസ് പിടികൂടിയ വാഹനങ്ങളാണ് കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയോടുകൂടിയാണ് അഗ്നിബാധ ഉണ്ടായത്.
ഏതാണ്ട് രണ്ട് വർഷത്തോളമായി പോലീസ് പിടിച്ചെടുത്ത വാഹനങ്ങളാണ് കത്തി നശിച്ചത്. ഏതാണ്ട് ഇരുനൂറിലധികം വാഹനങ്ങൾ ഉണ്ടായിരുന്നു. മാത്രമല്ല, ഭാരതപ്പുഴയിലെ മണല്‍ക്കടത്തിനിടെ പിടികൂടിയ നൂറുക്കണക്കിന് വാഹനങ്ങളാണ് കുറ്റിപ്പുറം കുളക്കാട് ചെറ്റാലിക്കുന്ന് റോഡില്‍ കാടുമൂടി കിടക്കുന്നത്.
മറ്റു കേസുകളിലായി പിടികൂടിയ വാഹനങ്ങളും ഇവിടെയുണ്ട്. ലോറി, കാര്‍, പിക്കപ്പ് വാന്‍ തുടങ്ങിയവയെല്ലാം തന്നെ കത്തി നശിച്ചിട്ടുണ്ട്. അഗ്നിബാധ ഉണ്ടായ ഉടൻ തന്നെ പൊന്നാനി, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്നു നാല് യൂണിറ്റ് അഗ്നിശമന സേന എത്തി തീയണച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക