കോട്ടയം: ഏറ്റുമാനൂര്‍ അടിച്ചിറയില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ നടന്ന അപകടത്തില്‍ തെള്ളകം ഡെക്കാത്തലണ്‍ ജീവനക്കാരന് തിരുവല്ല കുമ്പനാട് വെള്ളിക്കര അശോക നിവാസില്‍ ഭരത് (24) ആണ് മരിച്ചത്.
എം.സി റോഡില്‍ കോട്ടയം ഭാഗത്തുനിന്ന് ഏറ്റുമാനൂരിലേക്കു വരികയായിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടമായി മതിലില്‍ ഇടിച്ചു കയറുകയായിരുന്നു.
പരുക്കേറ്റ് റോഡില്‍ കിടന്ന ഭരതിനെ ഏറ്റുമാനൂര്‍ പൊലീസ് സ്ഥലത്തെത്തിയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക