ഡൽഹി: എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയുടെ ഡല്‍ഹിയിലെ വീടിന് നേരെ കല്ലേറ്. അജ്ഞാതരായ അക്രമികൾ തന്റെ ഡൽഹിയിലെ വീട് ആക്രമിക്കുകയും തൻറെ ജനാലകൾ നശിപ്പിക്കുകയും ചെയ്തുവെന്ന് രാഷ്ട്രീയ പാർട്ടിയായ ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി പോലീസിൽ പരാതി നൽകി.
ദേശീയ തലസ്ഥാനത്ത് അസദുദ്ദീൻ ഒവൈസിയുടെ വീടിന് നേരെ കല്ലേറുണ്ടായെന്നും ജനാലകൾ തകർന്നതായും പോലീസ് പറഞ്ഞു. ഫെബ്രുവരി 19ന് വൈകിട്ട് 5.30ഓടെ ന്യൂഡൽഹിയിലെ അശോക റോഡ് ഏരിയയിലെ ഒവൈസിയുടെ വസതിയിലാണ് സംഭവം.
കല്ലേറുണ്ടായതിന് പിന്നാലെ ഡൽഹിയിലെ വീട്ടിലെ വീട്ടുജോലിക്കാരിയാണ് ആക്രമണ വിവരം അറിയിച്ചതെന്ന് ഒവൈസി വെളിപ്പെടുത്തി. മോദി സർക്കാർ അധികാരത്തിൽ വന്ന 2014ന് ശേഷം നടക്കുന്ന നാലാമത്തെ സംഭവമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക