തന്റെ ഡ്രീം കോമ്പോയില്‍ ഒന്ന് എന്ന് വിശേഷിപ്പിച്ചാണ് ബിജു മേനോന് ഒന്നിച്ചുള്ള സിനിമയെ കുറിച്ച് കുഞ്ചാക്കോ ബോബൻ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. മാര്ട്ടിൻ പ്രക്കാട്ടാണ് ചിത്രത്തിന്റെ സംവിധാനം. ‘നായാട്ട്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം മാര്‍ട്ടിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നു എന്ന പ്രത്യകതയുമുണ്ട്.
എന്റെ ഡ്രീം കോമ്പോയില്‍ ഒന്ന്. എന്റെ അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍. ഇൻഡസ്ട്രിയിലെ മികച്ച ചിലര്‍. ‘നായാട്ടി’നു ശേഷം മാര്‍ട്ടി പ്രക്കാടിന്റെ സംവിധാനം, രതീഷ് പൊതുവാളിന്റെ തിരക്കഥ, ഷൈജു ഖാലിദിന്റെ വിഷ്വല്‍സ്, എന്റെ എവര്‍ഗ്രീൻ ജോഡി ബിജു മേനോൻ എന്നും എഴുതിയാണ് പുതിയ സിനിമയെ കുറിച്ച് കുഞ്ചാക്കോ ബോബൻ അറിയിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ്, മാര്ട്ടിൻ പ്രക്കാട്ട് ഫിലിംസ് എന്നീ കമ്പനികൾ സംയുക്തമായാണ് സിനിമയുടെ നിര്‍മ്മാണ നിർവ്വഹണം. വാർത്താ പ്രചരണം സ്നേക്പ്ലാന്റ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക