നല്ല ഉറക്കം നിങ്ങളുടെ ആരോഗ്യം മികച്ചതാക്കുന്നതിനുള്ള ആദ്യപടി കൂടിയാണ്. നമ്മുടെ പഠനശേഷി, ഓർമ്മശക്തി, വൈകാരിക സന്തുലിതാവസ്ഥ എന്നിവയെല്ലാം ഉറക്കത്തിന്റെ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കുന്നു. വേണ്ടത്ര ഉറക്കം ലഭിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. അതുവഴി നമ്മുടെ തലച്ചോർ കാര്യക്ഷമമായ രീതിയിൽ പ്രവർത്തിക്കും.
ഉറക്കമില്ലായ്മയുടെ കാരണങ്ങൾ
സമ്മർദ്ദം- ഇത് ചിലപ്പോൾ വ്യക്തിപരമാകാം, തൊഴിൽപരമാകാം, അല്ലെങ്കിൽ സാമ്പത്തികവുമാകാം.
ജീവിതശൈലി- ഭക്ഷണം, ഉറക്കശീലങ്ങൾ, അമിതമായ ഭക്ഷണം, കാപ്പിയുടെ അമിത ഉപയോഗം
മാനസിക പ്രശ്നങ്ങൾ- വിഷാദം, ലഹരിവസ്തുക്കളുടെ ദുരുപയോഗം
ആരോഗ്യ പ്രശ്നങ്ങൾ- തൈറോയ്ഡ് അനുബന്ധ പ്രശ്നങ്ങൾ, ഹൃദയ സംബന്ധ പ്രശ്നങ്ങൾ, സന്ധിവേദന, നടുവേദന, മരുന്നുകളുടെ ഉപയോഗം, അവയുടെ പാർശ്വഫലങ്ങൾ
എങ്ങനെ നന്നായി ഉറങ്ങാം?
ഉറക്ക സമയം ക്രമീകരിക്കുക എന്നതാണ് ആദ്യം ചെയ്യാനുള്ളത്. സ്ഥിരമായി എല്ലാ രാത്രികളിലും ഒരേ സമയത്ത് ഉറങ്ങാനും രാവിലെ ഒരേ സമയത്ത് ഉണരാനും ശ്രമിക്കുക.
കിടപ്പുമുറി ശാന്തവും വെളിച്ചമില്ലാത്തതും വിശ്രമദായകവും ആക്കുക. സുഖപ്രദമായ താപനിലയും കിടപ്പുമുറിയിൽ ഇതിനായി ഉറപ്പാക്കാവുന്നതാണ്.
ടിവി, കമ്പ്യൂട്ടർ, സ്മാർട്ട് ഫോൺ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ കിടപ്പുമുറിയിൽ നിന്ന് ഒഴിവാക്കണം.
പകൽസമയത്ത് നീണ്ട മയക്കം ഒഴിവാക്കുക.
ഉറങ്ങുന്നതിനു തൊട്ടു മുമ്പ് ഉയർന്ന അളവിലുള്ള ഭക്ഷണം, കാപ്പി, മദ്യം എന്നിവ ഒഴിവാക്കുക.
വ്യായാമം പതിവാക്കലും പകൽ സമയത്ത് ശാരീരികമായി സജീവമായിരിക്കുന്നതും രാത്രിയിൽ വേഗം ഉറങ്ങാൻ സഹായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക