നിത്യവും കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് നാം നമുക്കാവശ്യമായ പ്രോട്ടീന്‍ നേടുന്നത്. എന്നാല്‍ പലപ്പോഴും ഭക്ഷണത്തിലൂടെ ലഭ്യമാകുന്ന പ്രോട്ടീന്‍ അപര്യാപ്തമാകാറുണ്ട്. പ്രത്യേകിച്ച് വെജിറ്റേറിയന്‍ ഭക്ഷണങ്ങളെ ആശ്രയിച്ചുകഴിയുന്നവരിലാണ് പ്രോട്ടീന്‍ കുറവ് ഏറ്റവുമധികം കാണാറ്.
ഇത്തരക്കാര്‍ക്ക് പ്രോട്ടീന്‍ പൗഡര്‍ വീട്ടില്‍ തന്നെ തയ്യാറാക്കിയാലോ? നമ്മള് സാധാരണഗതിയില്‍ വീട്ടില്‍ വാങ്ങിക്കാറുള്ള അതേ ചേരുവകള്‍ കൊണ്ട് ‘ഹോം മെയ്ഡ് പ്രോട്ടീന്‍ പൗഡർ തയ്യാറാക്കാം
40 ഗ്രാം ചന (ബ്രൗണ്‍), 40 ഗ്രാം ഓട്ട്സ്, 40 ഗ്രാം പീനട്ട്സ്, 20 ഗ്രാം ഫ്ളാക്സ് സീഡ്സ്, 15 ഗ്രാം ആല്‍മണ്ട്സ് എന്നിവയാണ് ആകെ ആവശ്യമായ ചേരുവകള്‍. ഇവയെല്ലാം ഒരുമിച്ച് നന്നായി പൊടിച്ചെടുക്കണം. നല്ല അസല്‍ ‘ഹോം മെയ്ഡ് പ്രോട്ടീന്‍ പൗഡര്‍’ റെഡി.
ദിവസവും രണ്ട് നേരം ഇത് വെള്ളത്തിലോ പാലിലോ കലക്കി കഴിക്കാമെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത്. ഒാരോ തവണയും രണ്ട് സ്കൂപ്പില്‍ (ഏകദേശം 65 ഗ്രാം) കൂടുതല്‍ എടുക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക