മുഖത്തെ ചുളിവുകൾ കുറയ്ക്കാനും കറുപ്പ് നിറം അകറ്റാനും കാപ്പി പൊടി കൊണ്ടുള്ള ഫേസ് പാക്കുകൾ ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും. കോഫിയിലെ ആന്റിഓക്സിഡന്റുകൾ ചർമ്മത്തെ സംരക്ഷിക്കുകയും അതിന്റെ സ്വാഭാവിക പ്രതിരോധം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഒന്ന്…
ഒരു ടീസ്പൂണ്‍ കാപ്പി പൊടിയില്‍ ഒരു ടീസ്പൂണ്‍ തേന്‍ മിക്സ് ചെയ്ത് കഴുത്തിലും മുഖത്തും നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. 15 മിനിട്ട് ശേഷം കഴുകിക്കളയുക. കാപ്പിയിലും തേനിലുമുള്ള ആന്റി ഓക്സിഡന്റാണ് മുഖത്തിനും ചര്‍മ്മത്തിനും നിറം നല്‍കുന്നത്.
രണ്ട്…
ഒരു ടീസ്പൂൺ കാപ്പി പൊടി, ഒരു ടീസ്പൂൺ തൈര്, ഒരു ടീസ്പൂൺ ഓട്സ് പൊടിച്ചത് എന്നിവ ഒരുമിച്ച് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് മുഖത്തും കഴുത്തിലും കൈയ്യിലുമായി തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇത് പുരട്ടാം.
മൂന്ന്…
കാപ്പിയും ഒലീവ് ഓയിലുമാണ് മറ്റൊന്ന്. ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയിലും കാപ്പി പൊടിയും നന്നായി മിക്സ് ചെയ്യുക. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക