Home KERALA ഈ അയോഗ്യത മതേതര ഇന്ത്യയിൽ രാഹുൽ യോഗ്യനാണെന്നതിന്‍റെ തെളിവ്: ഷാഫി പറമ്പിൽ

ഈ അയോഗ്യത മതേതര ഇന്ത്യയിൽ രാഹുൽ യോഗ്യനാണെന്നതിന്‍റെ തെളിവ്: ഷാഫി പറമ്പിൽ

പാലക്കാട്: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ഉത്തരവിനെതിരെ ഷാഫി പറമ്പിൽ എം എൽ എ. കേന്ദ്ര സർക്കാരിൻ്റെയും ലോക്സഭാ സെക്രട്ടേറിയറ്റിന്‍റെയും വൃത്തികെട്ട ധൃതിയാണിതെന്നും അദ്ദേഹം ആരോപിച്ചു. അദാനിക്ക് വേണ്ടിയുള്ള ഭരണമാണ് മോദി സർക്കാർ നടത്തുന്നത്. ഏറെക്കാലമായി രാഹുൽ വേട്ടയാടപ്പെടുകയാണ്. മതേതര ഇന്ത്യയിൽ രാഹുൽ ഗാന്ധി യോഗ്യനാണെന്നതിന്‍റെ തെളിവാണ് ഈ അയോഗ്യത. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയെ അടിസ്ഥാനമാക്കിയുള്ള നാടകമാണിതെന്നും കോൺഗ്രസ് പ്രക്ഷോഭം ശക്തമാക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ട വയനാട് എംപി രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. രാഹുലിന്‍റെ പാർലമെന്‍ററി അംഗത്വം നഷ്ടമായത് കോൺഗ്രസിന് തിരിച്ചടിയാണ്. നിലവിലെ പ്രതിസന്ധിയെ നിയമപരമായ മാർഗങ്ങളിലൂടെ നേരിടാൻ അഭിഷേക് സിംഗ്വി, പി ചിദംബരം, വിവേക് തൻഖ, സൽമാൻ ഖുർഷിദ് എന്നിവരടങ്ങുന്ന അഭിഭാഷക സംഘത്തെ രംഗത്തിറക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. 

Also Read :   അഡ്രസ് ചോദിച്ചെത്തി പെണ്‍കുട്ടിക്ക് നേരെ അതിക്രമം; ഡെലിവറി ബോയ് അറസ്റ്റില്‍