കൊച്ചിയിൽ എ.ടി.എം തകർത്ത് മോഷണം നടത്തിയ കേസിലെ മുഖ്യപ്രതി പോലീസ് പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ പുലാമന്തോൾ സ്വദേശി പാലത്തിങ്കൽ വീട്ടിൽ ഷഫീറാണ് (20) അറസ്റ്റിലായത്. ഫെബ്രുവരിയിലാണ് മോഷണം നടന്നത്.
കണ്ണൂര്‍ സ്ക്വാഡിന്റെ ചിത്രീകരണം പൂര്‍ത്തിയായി, മികച്ച അനുഭവ മെന്ന് മമ്മൂട്ടി
എ.ടി.എം കൗണ്ടറിനുള്ളിൽ കടന്ന രണ്ട് പ്രതികൾ മെഷീൻ തകർക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ, ബാങ്കിന്റെ മുംബൈയിലുള്ള കൺട്രോൾ റൂമിൽ അലർട്ട് ലഭിച്ചതിനെത്തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു.
പുരുഷന്മാരുടെ ലൈംഗിക പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
ഉടൻ പൊലീസ് സംഘം സ്ഥലത്ത് എത്തിയെങ്കിലും പ്രതികൾ കടന്ന് കളയുകയായിരുന്നു. കൗണ്ടറിലെ സി ഡി എം മെഷീനിന്റെ പകുതി തകർത്ത നിലയിലായിരുന്നു. തുടർന്ന് എറണാകുളം അസിസ്റ്റന്റ് കമ്മീഷ്ണർ പി രാജ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. തുടർന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക