പ്രശോഭ് വിജയൻ സംവിധാനം ചെയ്ത് അഹാന കൃഷ്ണയും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്ന ചിത്രമാണ് ‘അടി’. രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.
ധ്രുവന്, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും വേഷമിടുന്ന ചിത്രത്തിനായി ഹരിശ്രീ അശോകൻ പാടിയ ‘കൊക്കരക്കോ’ എന്ന വീഡിയോ ഗാനമാണ് പുറത്തുവിട്ടത്. ‘ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക