സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചക തൊഴിലാളികൾക്കും സ്കൂളുകൾക്കും ആശ്വാസവാർത്ത. മൂന്നുമാസമായി വേതനം ലഭിക്കാതെ ദുരിതത്തിലായിരുന്നു സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചക തൊഴിലാളികൾ.
ആരാധകർക്ക് സന്തോഷ വാർത്ത; ഏറെ നാളുകൾക്ക് ശേഷം ആസിഫ് അലിയും ബിജു മേനോനും ഒന്നിക്കുന്നു
തൊഴിലാളികൾക്ക് ജനുവരി ഫെബ്രുവരി മാസങ്ങളിലെ മുഴുവൻ ഓണറേറിയവും മാർച്ച് മാസത്തിലെ ഓണറേറിയത്തിൽ 4000 രൂപയും നൽകാനായി 29.79 കോടി രൂപ സർക്കാർ അനുവദിച്ചു.
ക്ഷീര കർഷകർ വിഷമിക്കേണ്ട ; വേനലിൽ പാൽ ലഭ്യത കുറഞ്ഞാൽ കർഷകർക്ക് ഇൻഷുറൻസ്
സ്കൂളുകൾക്ക് നൽകേണ്ട കുടിശികയിൽ ജനുവരി , ഫെബ്രുവരി വിഹിതമായ 83.48 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രണ്ടാം ഘഡു വിഹിതം അനുവദിച്ചതോടെയാണ് കുടിശ്ശിക തീർക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക