തലസ്ഥാനത്ത് തട്ടുകടകൾക്ക് ഇനി മുതൽ രാത്രി 11:00 മണി വരെ മാത്രം പ്രവർത്തിക്കാം. പുതിയ ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരും. പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ആദ്യം പദ്ധതി നടപ്പിലാക്കുക. ആദ്യം തട്ടുകടകൾ പ്രവർത്തിക്കുന്ന പ്രദേശങ്ങളെ വിവിധ സോണുകളുടെ കീഴിലാക്കും.
വന്ദേ ഭാരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പ്; ഏറെ ഗുണകരമെന്ന് മലപ്പുറം ജില്ലക്കാർ
എസ്എച്ച്ഒമാരുടെ കീഴിലായിരിക്കും ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും നിയന്ത്രണം ഏർപ്പെടുത്തുക. കടകൾ അംഗീകൃതമെങ്കിൽ നഗരസഭ ലൈസൻസ് നൽകും. പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും ഏകോപിപ്പിക്കുന്നതിന് വേണ്ടി പോലീസ്, മോട്ടോർ വാഹന വകുപ്പ്, നഗരസഭ, പിഡബ്ല്യുഡി എന്നിവയുടെ പ്രതിനിധികൾ അടങ്ങിയ കോഡിനേഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു പാലിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്!
സോണുകൾ നിലവിൽ വരുന്ന പക്ഷം ലൈസൻസ് ഉള്ളവർക്ക് അതാത് സോണുകളിൽ മാത്രമേ കട നടത്തുവാൻ സാധിക്കുകയുള്ളൂ. അതേസമയം പുതിയ തീരുമാനം നഗരത്തിൽ നൈറ്റ് ലൈഫ് സംവിധാനം കൊണ്ടുവരുന്നതിനുള്ള നീക്കത്തിന് തിരിച്ചടിയാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക