സംസ്ഥാനത്ത് വേനലവധി കഴിഞ്ഞ് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും. മെയ് 20ന് എസ്എസ്എൽസി പരീക്ഷാഫലവും 25 ന് ഹയർസെക്കൻഡറി പരീക്ഷാഫലവും പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇക്കാര്യം വ്യക്തമാക്കി.
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വിദ്യാഭ്യാസ ഉദ്യോഗസ്ഥന്മാരുടെ യോഗം ചേരും. അടുത്ത ആഴ്ച തന്നെ യോഗം ചേരുവാനാണ് തീരുമാനിച്ചിരിക്കുന്നത്. പാഠപുസ്തകം 80 ശതമാനം എത്തിക്കഴിഞ്ഞിട്ടുണ്ട്.
അക്ഷയ തൃതീയ ദിനത്തിൽ പശുവിനെ സേവിക്കുന്നതും വെള്ളം ദാനം ചെയ്യുന്നതും ശുഭം !
പുതിയ പാഠപുസ്തകം 2024ൽ പുറത്തിറങ്ങും. മാത്രമല്ല, ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ക്ലാസ്സ് ടൈമിൽ കുട്ടികളെ മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കുന്ന രീതി അനുവദിക്കാൻ കഴിയില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.
വിദ്യാഭ്യാസ നിയമത്തിൽ പറയുന്ന സമയം മുഴുവൻ പഠനത്തിനായി മാറ്റി വയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക