ആഖാ തീജ് എന്നും അറിയപ്പെടുന്ന അക്ഷയ തൃതീയ സ്വർണം വാങ്ങുന്നതിന്റെ പര്യായമായി മാറിയിരിക്കുകയാണ്. വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്.
ഹിന്ദു വീടുകളിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന അക്ഷയ തൃതീയ ആഘോഷിക്കാത്തവരോ കുറഞ്ഞ പക്ഷം മാധ്യമങ്ങളിൽ വരുന്ന ജ്വല്ലറി പരസ്യങ്ങളിൽ നിന്ന് ഈ ദിവസത്തെക്കുറിച്ചു അറിയാത്തവരോ ഉണ്ടാകില്ല.
ഒരു പുതിയ നിർമാണം , കച്ചവടം അതല്ല മറ്റെന്തെങ്കിലും വിശേഷ കാര്യങ്ങൾ എന്ന് വേണ്ട ഏതു തരം പുതിയ തുടക്കങ്ങൾക്കും യോജിച്ച ദിവസമായാണ് ഈ ദിനം കരുതപ്പെടുന്നത്. അക്ഷയ തൃതീയ ദിനം തുടങ്ങുന്ന സംരംഭങ്ങൾ അനുദിനം അഭിവൃദ്ധി പ്രാപിക്കുമെന്നും മാർഗ തടസങ്ങൾ കുറവായിരിക്കുമെന്നുമാണ് വിശ്വാസം
മംഗളകരമായ ദിവസം
- ഭഗവാൻ പരശുരാമൻ (ഭഗവാൻ മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരം ) ജനിച്ചു .
- ഗണപതി ഭഗവാനും വേദ വ്യാസനും ചേർന്ന് മഹാഭാരതം എഴുതാനാരംഭിച്ചു
- പാണ്ഡവരുടെ വനവാസക്കാലത് ഭഗവാൻ കൃഷ്ണൻ അവർക്ക് ഒരിക്കലും ശൂന്യമാകാത്ത അപരിമിതമായ രീതിയിൽ ഭക്ഷണം ലഭ്യമാകുന്ന ‘അക്ഷയ തൃതീയ’ എന്ന് പേരുള്ള വിശിഷ്ട പാത്രം നൽകി
- ഗംഗാ നദി സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക് പതിക്കുകയും അന്നപൂർണ ദേവി ജനിക്കുകയും ചെയ്തു
- ശിവ ഭഗവാനോട് പ്രാർഥിച്ച കുബേരനും ലക്ഷ്മീ ദേവിക്കും അദ്ദേഹത്തിന്റെ സ്വത്തും സ്വത്തിന്റെ കാവൽക്കാരനാകാനുള്ള അവകാശവും ലഭിച്ചു
- ജൈനൻമാർക്കിടയിൽ – തീർത്ഥാങ്കര ഋഷഭ കരിമ്പിൻ നീര് കുടിച്ചു ഒരു വര്ഷം നീണ്ടു നിന്ന ഉപവാസം അവസാനിപ്പിച്ചു
അക്ഷയ എന്ന വാക്കിന്റെ അർഥം മരണമില്ലാത്ത എന്നായതിനാൽ ഈ ദിവസം സ്വർണം മേടിക്കുന്നത് ഭാഗ്യമാണെന്നും അതിനാൽ പരിധിയില്ലാതെ സമ്പത് കുമിഞ്ഞു കൂടുമെന്നുമാണ് വിശ്വാസം. ഈ ദിവസം സ്വർണം, വെള്ളി , മറ്റു അമൂല്യ രത്നങ്ങൾ എന്നിവ മേടിക്കാൻ ജ്വല്ലറികളുടെ മുന്നിലെ നീണ്ട നിര നിങ്ങൾ കണ്ടിട്ടുണ്ടാകും
രാജ്യത്ത് ഒരു വർഷം ഏറ്റവും അധികം സ്വർണ വ്യാപാരം നടക്കുന്നത് ഈ ദിനത്തിലാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക