പൊതു ചടങ്ങുകളിൽ ഈശ്വര പ്രാർത്ഥന ഒഴിവാക്കണമെന്ന് ആവശ്യവുമായി പി.വി അൻവർ എംഎൽഎ. ഇക്കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്റെ കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് സൗബിൻ; ക്യാമറാമാൻ മെഗാസ്റ്റാർ മമ്മുക്ക!
മന്ത്രിമാരായ കെ.രാജൻ, വി.അബ്ദുറഹ്മാൻ എന്നിവർ വേദിയിൽ ഇരിക്കുമ്പോഴാണ് പി. വി അൻവർ എംഎൽഎ ഇക്കാര്യം ആവശ്യപ്പെട്ടത്. ദൈവ വിശ്വാസം ഓരോരുത്തരുടെയും മനസ്സിലാണുള്ളത്. ഈശ്വര വിശ്വാസികളും അല്ലാത്തവരും ചടങ്ങുകളിൽ ഉണ്ടാകും. പ്രാർത്ഥനാ സമയത്ത് കാലിന് സുഖമില്ലാത്ത ഒരാൾ എഴുന്നേറ്റു നിൽക്കാൻ ബുദ്ധിമുട്ടിയപ്പോൾ മറ്റൊരാളെ പിടിച്ചാണു നിന്നത്. പ്രാർത്ഥന പോലുള്ള അത്തരം അനാവശ്യ ചടങ്ങുകൾ ഒഴിവാക്കിക്കൂടെ എന്ന് എംഎൽഎ ചോദിച്ചു.
മഞ്ചേരിയിൽ നടന്ന പട്ടയമേള ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക