ട്വിറ്ററിന് പുതിയ സിഇഒയെ നിയമിച്ചെന്ന വെളിപ്പെടുത്തലുമായി ഇലോണ്‍ മസ്ക്. കമ്പനിക്ക് പുതിയ ചീഫ് എക്സിക്യുട്ടീവ് ഓഫീസറെ തെരഞ്ഞെടുത്തെന്നും താന്‍ ട്വിറ്ററിന്റെ എക്സിക്യൂട്ടീവ് ചെയര്‍ ആയി തുടരുമെന്നും മസ്ക് ട്വീറ്റിലൂടെയാണ് വെളിപ്പെടുത്തിയത്.
അതേസമയം പുതിയ സിഇഒയുടെ പേര് ഇലോണ്‍ മസ്ക് വെളിപ്പെടുത്തിയിട്ടില്ല. ആറാഴ്ചയ്ക്കുള്ളില്‍ സിഇഒ സ്ഥാനമേറ്റെടുക്കുമെന്നാണ് സൂചന. സ്ഥാനം ഒഴിയുന്നതിനെ കുറിച്ചോ പുതിയ തീരുമാനത്തെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ മസ്ക് പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ വര്‍ഷമാണ് 44 ബില്യണ്‍ ഡോളറിന് ഇലോണ്‍ മസ്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ ഏറ്റെടുത്തത്. ഇതിനോടകം 7,500 ജീവനക്കാരില്‍ 75 ശതമാനത്തിലധികം പേരെയും മസ്ക് ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക