അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ത്രില്ലർ സിനിമയാണ് ‘അബ്രഹാം ഓസ്ലർ’. ഒരിടവേളയ്ക്ക് ശേഷം ജയറാം വീണ്ടും മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
ചിത്രത്തിന്റെ രചന ഡോക്ടർ രണധീർ കൃഷ്ണൻ, മിഥുൻ മുകുന്ദൻ സംഗീതം നിർവഹിക്കുന്നു. ഓസ്ലർ ആയി ജയറാം വേഷമിടുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് നാളെ ആരംഭിക്കുമെന്ന് അണിയറക്കാർ അറിയിച്ചു.
നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം ഹസ്സൻ ആണ് ചിത്രം നിർമ്മിക്കുന്നത്. പട്ടാഭിരാമൻ, മകൾ എന്നിവയാണ് അവസാനമായി പുറത്തിറങ്ങിയ ജയറാമിന്റെ മലയാള ചിത്രങ്ങൾ.
ജയറാമിനൊപ്പം അർജുൻ അശോകൻ, അനശ്വര രാജൻ, ജഗദീഷ്, സായ്കുമാർ, ദിലീഷ് പോത്തൻ, സെന്തിൽ കൃഷ്ണ, ആര്യ സലിം, അർജുൻ നന്ദകുമാർ, അസിം ജമാൽ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു.
ക്യാമറ – തേനി ഈശ്വർ. എഡിറ്റ് – സൈജു ശ്രീധരൻ, സംഗീതം – മിഥുൻ മുകുന്ത്, ആർട്ട് – ഗോകുൽ ദാസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോൺ മന്ത്രിക്കൽ, ലൈൻ പ്രൊഡ്യൂസർ – സുനിൽ സിംഗ്. കോഴിക്കോട്, തൃശൂർ, കോയമ്പത്തൂർ, വയനാട് എന്നിവിടങ്ങളിൽ ആണ് പ്രധാന ലൊക്കേഷനുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക