വേദിയിൽ പാട്ട് പാടവെ പൊട്ടിക്കരഞ്ഞ് ഗായിക അമൃത സുരേഷ്. അച്ഛൻ സുരേഷിന്റെ അനുസ്മരണ വേദിയിൽ ഗാനം ആലപിക്കവെയാണ് മകളും ഗായികയുമായ അമൃത കരഞ്ഞുപോയത്.
1971 ൽ പുറത്തിറങ്ങിയ ഗുഡ്ഡി എന്ന ചിത്രത്തിലെ ബോലെ രേ പപ്പി ഹരാ എന്ന ഗാനമാണ് അമൃത ആലപിച്ചത്. ചിത്രത്തിൽ ഗായിക വാണി ജയറാമാണ് പാട്ട് പാടിയിരിക്കുന്നത്. അമൃത സുരേഷ് തന്നെയാണ് കരഞ്ഞുകൊണ്ട് പാട്ട് പാടുന്ന വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
‘അച്ഛാ’ എന്ന അടിക്കുറിപ്പോടെ അമൃത സുരേഷ് സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ പങ്കുവച്ചു. നിരവധി പേരാണു ഇതിന് പ്രതികരണങ്ങൾ അറിയിച്ചു രംഗത്തെത്തുന്നത്. അമൃതയുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുകയാണെന്ന് ആരാധകർ കുറിക്കുന്നു.
ഏപ്രിൽ 18നാണ് അമൃതയുടെ അച്ഛനും ഓടക്കുഴൽ കലാകാരനുമായ പി.ആർ സുരേഷ് സ്ട്രോക്കിനെ തുടർന്ന് അന്തരിച്ചത്. വീട്ടിൽ വച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട സുരേഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക