സാമന്തയും വിജയ് ദേവരകൊണ്ടയും മുഖ്യവേഷത്തിലെത്തുന്ന ‘ഖുഷി’യിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ഗാനം 20 മില്യൻ കാഴ്ചക്കാരുമായി യൂട്യൂബില്‍ ട്രെൻഡിങ് ആകുവാണ്.
ഹിഷാം അബ്ദുൾ വഹാബ് ആണ് പാട്ടിന് ഈണം പകർന്നത്. ‘എൻ റോജ നീയേ’ എന്നു തുടങ്ങുന്ന പാട്ടിന്റെ മലയാളം പതിപ്പിന് അരുൺ ഏളാട്ട് വരികൾ കുറിച്ചിരിക്കുന്നു. മലയാളത്തിനു പുറമേ തമിഴ്, കന്നട, തെലുങ്ക് തുടങ്ങിയ ഭാഷകളിലും പാട്ട് പുറത്തിറക്കിയിട്ടുണ്ട്. വിജയ് ദേവരക്കൊണ്ടയുടെ പിറന്നാൾ ദിനത്തിലാണ് പാട്ട് റിലീസ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക