മലയാളികളുടെ പ്രിയതാരമായ മോഹൻലാലിൻറെ പിറന്നാളിന് കിയ ഇലക്ട്രിക് കാർ സമ്മാനിച്ച് സുഹൃത്ത്. ഹെഡ്ജ് ഇക്യുറ്റീസ് മാനേജിങ് ഡയറക്റ്ററും ചെയർമാനുമായ അലക്സ് കെ. ബാബു ആണ് കാർ നൽകിയത്. മോഹൻലാലിന്റെ ചെന്നൈയിലെ വീട്ടിൽ വച്ച് ഭാര്യ സുചിത്രയുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലാണ് കിയ ഇവി 6 സമ്മാനിച്ചത്.
നിലവിൽ രാജ്യത്ത് ലഭ്യമാകുന്ന മികച്ച ഇലക്ട്രിക് കാറുകളിൽ ഒന്നാണ് കിയ ഇ.വി 6. കഴിഞ്ഞ വർഷം ജൂണിൽ വിപണിയിലെത്തിയ വാഹനം റേഞ്ചിനും കരുത്തിനും പേരുകേട്ട മോഡലാണ്. കിയ ഇന്ത്യയുടെ ആദ്യ വൈദ്യുത വാഹനമാണ് ഇവി 6. ഹ്യുണ്ടേയ് മോട്ടർ ഗ്രൂപ്പിന്റെ ഇലക്ട്രിക് ഗ്ലോബൽ മൊഡ്യുലർ പ്ലാറ്റ്ഫോമിലാണ് നിർമാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക