പഞ്ചാബ് അതിര്‍ത്തിയില്‍ സൈന്യം വീണ്ടും പാക് ഡ്രോണ്‍ കണ്ടെത്തിയതായി റിപ്പോർട്ട്. അമൃത്സര്‍ സെക്റ്ററില്‍ കണ്ടെത്തിയ ഡ്രോണ്‍ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF) വെടിവച്ചിട്ടു. രണ്ട് ദിവസത്തിനിടെ വെടിവച്ചിടുന്ന നാലാമത്തെ ഡ്രോണ്‍ ആണിത് എന്നാണ് പുറത്തു വരുന്ന വിവരം. ഡ്രോണില്‍ നിന്നും മയക്കുമരുന്ന് കണ്ടെടുത്തതായാണ് വിവരം.
വെള്ളിയാഴ്ച രാത്രി ധാരിവാള്‍, രത്ന ഖുര്‍ദ് ഗ്രാമങ്ങളില്‍ അതിര്‍ത്തി രക്ഷാ സേന പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം ഉണ്ടായത്. പാകിസ്താന് ഭാഗത്ത് നിന്ന് ഡ്രോണുകളുടെ ശബ്ദം കേട്ട ജവാന്മാര് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. രാത്രി ഒമ്പത് മണിയോടെ ആദ്യ ഡ്രോണ്‍ വെടിവച്ചിട്ടു. ഈ ഡ്രോണ്‍ അമൃത്സര്‍ ജില്ലയിലെ ഉദര്‍ ധരിവാള്‍ ഗ്രാമത്തില്‍ നിന്നാണ് കണ്ടെടുത്തതെന്ന് ബിഎസ്എഫ് വക്താവ് പറഞ്ഞു.
രണ്ടാമത്തെ ഡ്രോണ്‍ രാത്രി 9.30 ഓടെ അതേ ജില്ലയിലെ രത്തന്‍ ഖുര്‍ദ് ഗ്രാമത്തില്‍ നിന്നാണ് സൈന്യം വെടിവെച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഈ ഡ്രോണില്‍ ഘടിപ്പിച്ച 2.6 കിലോ ഹെറോയിന്‍ അടങ്ങിയ രണ്ട് പാകറ്റുകളും സൈന്യം കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക