കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജീവിതകഥ സിനിമയായി ഒരുങ്ങുന്നു. ലീഡർ രാമയ്യ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് പ്രധാന വേഷത്തിലെത്തുന്നത്.
മനു അശോകൻ – ബോബി- സഞ്ജയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; ‘ഹാ യൗവനമേ’ പ്രഖ്യാപിച്ചു
സത്യ രത്നമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയുടെ കരിയറിലെ തന്നെ ആദ്യ ബയോപിക് സിനിമ കൂടിയാണിത്. ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഭാവങ്ങളിലാണ് വിജയ് സേതുപതി എത്തുക എന്നാണ് വിവരം.
ആഷിക് അബു ചിത്രം ‘നീല വെളിച്ചം’ ഒടിടിയിൽ; ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് സ്ട്രീമിംഗ്
രണ്ടു ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിൽ ആദ്യഭാഗത്തിൽ നിർണായകഘട്ടത്തിൽ എത്തുന്ന അതിഥി വേഷമായും രണ്ടാം ഭാഗത്തിൽ വിജയ് സേതുപതി പ്രധാന കഥാപാത്രമായും എത്തും.
ബയോപിക് ആണെങ്കിലും ഒരു കൊമേഷ്യൽ സിനിമയുടെ എല്ലാ ഘടകങ്ങളും ചിത്രത്തിൽ ഉണ്ടാകുമെന്ന് സംവിധായകൻ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക