പലവിധ മാർഗങ്ങൾ പരീക്ഷിച്ചിട്ടും മുടികൊഴിച്ചിലിന് ശമനമില്ലാത്തവർക്കായി തികച്ചും നാച്ചുറൽ ആയ ഒരു പരിഹാരം ആണ് ഇനി പറയുന്നത്. ഇതിനായി ആകെ വേണ്ടത് കുറച്ച് ചെമ്പരത്തി പൂക്കളും കുറച്ച് ചെമ്പരത്തി ഇലകളുമാണ്.
ചെമ്പരത്തിപ്പൂക്കൾ എടുക്കുമ്പോൾ ഇതളുകളും ഇലകൾ എടുക്കുമ്പോൾ തളിരിലയും എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് നന്നായി കഴുകി പൊടി എല്ലാം കളഞ്ഞു ശേഷം ഒരു മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ അടിച്ചെടുക്കുക. ശേഷം ഒരു അരിപ്പ വെച്ച് അരിച്ചെടുക്കുക. കുഴമ്പ് രൂപത്തിലുള്ള താളി തലയോട്ടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിച്ചതിനു ശേഷം കുറച്ചു സമയം കഴിഞ്ഞ് കഴുകിക്കളയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക