കൊച്ചി: പാലക്കാട് എ ശ്രീനിവാസൻ വധക്കേസിലെ മുഖ്യപ്രതിയായ കെ വി സഹീറിന്റെ എൻ ഐ എ കസ്റ്റഡി കാലാവധി നീട്ടി. മെയ് 17 മുതൽ സഹീർ എൻ ഐ എയുടെ കസ്റ്റഡിയിലാണ്. ഒരാഴ്ച്ചത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ തുടർന്ന് വീണ്ടും മൂന്ന് ദിവസത്തെ കൂടി കസ്റ്റഡി കാലാവധി എൻ ഐ എ ആവശ്യപ്പെടുകയായിരുന്നു.
സഹീർപാലക്കാട് പട്ടാമ്പി സ്വദേശിയാണ്. ഗൂഢാലോചനയിലും, കൃത്യത്തിലും പങ്കാളിയായിരുന്നു ഇയാൾ. ഏപ്രിൽ 16 നാണ് ആർ എസ് എസ് മെമ്പറായ ശ്രീനിവാസനെ കടയിൽ കയറി അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക