തലമുടിയുടെ പ്രശ്നം നമ്മളെ എന്നും അലട്ടുന്ന പ്രശനം ആണ്. ഇതിൽ പ്രധാനമാണ് അകാല നര. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നതും ഇത്തരത്തിലുള്ള അകാലനര പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നതും. അതിനാല്‍ അകാലനരയെ അകറ്റാനും ആരോഗ്യമുള്ള തലമുടിക്കുമായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
മുട്ട
പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. ബയോട്ടിനും വിറ്റാമിന്‍ ബിയും ഡിയും അടങ്ങിയ ഇവ തലമുടി വളരാനും അകാലനര പോലെയുള്ള പ്രശ്നങ്ങളെ തടയാനും സഹായിക്കും.
പാലും പാലുല്‍പ്പന്നങ്ങളും
പാൽ, തൈര്, മറ്റ് പാലുൽപ്പന്നങ്ങൾ എന്നിവയിൽ പ്രോബയോട്ടിക്സ്, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ, ബി വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ഒരുമിച്ച് മെലാനിൻ ഉൽപാദനത്തെ സഹായിക്കുകയും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
മത്സ്യം
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കും. അതിനാല്‍ സാല്‍മണ്‍ ഫിഷ് പോലെയുള്ള കഴിക്കാം.
നട്സും സീഡുകളും
വിറ്റാമിനുകളും മിനറലുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഇവ തലമുടി വളരാന്‍ സഹായിക്കും. അതിനാല്‍ ബദാം, വാള്‍നട്സ്, ചിയ വിത്തുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക