നമ്മളിൽ ഭൂരിഭാഗം പേരും ജീവിതത്തിൽ ഒരിക്കലെങ്കിലും ഗ്യാസിന്റെ ബുദ്ധിമുട്ട് നേരിടേണ്ടി വന്നവരാകും. ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുവരുന്ന അവസ്ഥ, മലബന്ധം, ഓക്കാനം, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍ പോലെ പല പ്രശ്നങ്ങളും ഇതുമായി ബന്ധപ്പെട്ട് നേരിടാം.
ഗ്യാസ് മാറാൻ വീട്ടിൽ തന്നെ ചില പൊടിക്കൈകള്‍ ചെയ്തു നോക്കുന്നവരുണ്ട്. മരുന്നുകൾ കഴിക്കുന്നതിനേക്കാൾ ഗുണം ചെയ്യുന്നതും മിക്കപ്പോഴും ഇത്തരത്തിൽ ഉള്ള പൊടികൈകൾ ആണ്. അത്തരത്തില്‍ ഒരു പൊടിക്കൈ ആണ് ഇനി പറയുന്നത്.
ഇഞ്ചി, പുതിനയില, പെരുഞ്ചീരകം എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു പാനീയം ആണിത്. വളരെ ലളിതമായി തന്നെ ഈ പാനീയം തയ്യാറാക്കാവുന്നതേയുള്ളൂ.
ആദ്യം ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ ഗ്രേറ്റ് ചെയ്ത ഇഞ്ചി ചേര്‍ക്കുക, ശേഷം അഞ്ചോ ആറോ പുതിനയിലയും ചേര്‍ക്കണം. ഇതിന് പിന്നാലെ ഒരു ടീസ്പൂണ്‍ പെരുഞ്ചീരകവും ചേര്‍ക്കാം. ഇനിയിത് നന്നായി തിളച്ച ശേഷം തീ കെടുത്തി ആറാൻ വയ്ക്കാം. മുഴുവനായി ചൂടാറും മുമ്പ് തന്നെ അരിച്ചെടുത്ത് ഇത് കുടിക്കാവുന്നതാണ്. ആവശ്യമെങ്കില്‍ ഇതിലേക്ക് അല്പം ചെറുനാരങ്ങാ നീരും ബ്ലാക്ക് സാള്‍ട്ടും കൂടി ചേര്‍ക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക