മുംബൈ നഗരത്തില്‍ സ്ഫോടനം നടത്തുമെന്ന് അവകാശപ്പെട്ട് അജ്ഞാത സന്ദേശം ലഭിച്ചതായി മുംബൈ പോലീസ്. ഓണ്‍ലൈന്‍ വഴി ഭീഷണി ലഭിച്ചതായി ആണ് മുംബൈ പോലീസ് അറിയിച്ചത്. പ്രതിയെ തിരിച്ചറിഞ്ഞ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഭീഷണി സന്ദേശം പോലീസിന് ലഭിച്ചത്. ‘ഞാന്‍ ഉടന്‍ തന്നെ മുംബൈയില്‍ സ്ഫോടനം നടത്തും’ എന്നായിരുന്നു ഭീഷണി.
സന്ദേശം ലഭിച്ചതോടെ ബന്ധപ്പെട്ട വ്യക്തിയുടെ അക്കൗണ്ടില്‍ പൊലീസ് അന്വേഷണം തുടങ്ങി.
തുടർന്ന് ആളെ തിരിച്ചറിയുകയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു എന്നാണ് പോലീസ് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക