ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ് മാൻ ഗില്ലും സാറയും പിരിഞ്ഞതായി റിപ്പോർട്ട്. ഇരുവരും സാമൂഹിക മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ പരസ്പരം പിന്തുടരുന്നത് നിർത്തിയതോടെ ആണ് ഊഹാപോഹങ്ങൾക്ക് തുടക്കമായത്.
ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾക്ക് ഇതോടെ അന്ത്യമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം തെന്നിന്ത്യൻ സിനിമാ താരം രശ്മിക മന്ദാനയോട് ക്രഷാണെന്ന് തുറന്നു പറഞ്ഞ് ശുഭ് മാൻ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും ട്വിറ്ററില്‍ പരസ്പരം അണ്‍ഫോളോ ചെയ്തത്.
ഗില്ലും സാറയും തമ്മില്‍ പ്രണയത്തിലാണെന്ന രീതിയിൽ വാർത്തകൾ മുൻപ് പുറത്തു വന്നിരുന്നു. എന്നാൽ തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്നായിരുന്നു ഇരുവരുടെയും പ്രതികരണം. ഇരുവരെയും പലപ്പോഴായി ഒരുമിച്ച് കണ്ടതായിരുന്നു അഭ്യൂഹങ്ങൾക്ക് പിന്നിൽ.
മുൻപ് ‘ദിൽ ദിയാ ഗല്ലാ’ എന്ന പഞ്ചാബി ചാറ്റ് ഷോയിൽ വച്ച് സാറയുമായി ഡേറ്റിംഗ് നടത്തുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടായിരിക്കാം, അല്ലെങ്കിൽ ഇല്ലായിരിക്കാം എന്നായിരുന്നു ശുഭ്മാന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക