വൈകുന്നേരങ്ങളിൽ സ്കൂൾ വിട്ടു വരുന്ന മക്കൾക്ക് എന്ത് നൽകണമെന്ന് ചിന്തിക്കാത്ത അമ്മമാർ കുറവായിരിക്കും. അങ്ങനെ വൈകുന്നേരങ്ങളിൽ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു വിഭവമാണ് മുട്ടപ്പൊതി. ഇത് ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ് കേട്ടോ.
ഇതിനായി ആദ്യം മുട്ട പുഴുങ്ങി തോട് കളഞ്ഞ് രണ്ട് കഷണങ്ങളാക്കി വെക്കണം. പിന്നീട് അര മുറി തേങ്ങ ചിരകിയെടുക്കുക. ഇതിലേക്ക് പച്ചമുളക്, ഒരു ചെറിയ കഷണം ഇഞ്ചി, ആവശ്യത്തിന് കറിവേപ്പില, കുറച്ച് മല്ലിയില, അല്പം ചെറിയ ജീരകം, നാല് അല്ലി വെളുത്തുള്ളി, രണ്ട് ചെറിയ ഉള്ളി, എന്നിവ പാകത്തിന് ഉപ്പ് ചേർത്ത് അരച്ചെടുക്കുക. മൈദ കുറച്ചു വെള്ളം ഒഴിച്ച് അധികം ലൂസ് ആവാതെ കലക്കി വയ്ക്കുക.
കഷ്ണങ്ങളാക്കിയ മുട്ടയിൽ അരച്ചുവെച്ച അരപ്പ് തേച്ചുപിടിപ്പിക്കുക. ഇത് ഓരോ കഷണങ്ങളായി എടുത്ത് മൈദ കലക്കി വെച്ചതിൽ മുക്കി പൊരിച്ചെടുക്കുക.മുട്ട പൊതി റെഡിയായി കഴിഞ്ഞു. ഇത് വളരെ ടേസ്റ്റി ആയ ഒരു സ്നാക്ക് ആണ് കേട്ടോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക