കഴിഞ്ഞ ദിവസമാണ് നടൻ ഹരീഷ് പേരടിയുടെ മകന് വിഷ്ണു വിവാഹിതനായത്. ഈ അവസരത്തിൽ ദമ്പതികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ച ആശംസ കത്ത് പങ്കുവച്ചിരിക്കുകയാണ് ഹരീഷ്. മക്കൾക്കുള്ള ഹൃദയം നിറഞ്ഞ അനുഗ്രഹമായി ഈ കത്ത് സ്വീകരിക്കുന്നുവെന്ന് നടൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
“പ്രിയപ്പെട്ട ഹരീഷ് പേരടി. മകൻ വിച്ചുമോൻ വിവാഹിതനാകുന്നതിന്റെ ക്ഷണക്കത്ത് കിട്ടി. ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതെ വന്നിരിക്കുന്നു. വധൂവരന്മാർക്ക് ആശംസകൾ നേരുന്നു. സ്നേഹപൂർവം പിണറായി വിജയൻ’’, എന്നാണ് മുഖ്യമന്ത്രി കത്തിൽ കുറിച്ചിരുന്നത്.
ഈ വിലയേറിയ ആശംസാവാക്കുകൾ അങ്ങയുടെ മഹനീയ സാന്നിധ്യമായി കരുതുന്നതോടൊപ്പം മക്കൾക്കുള്ള ഹൃദയം നിറഞ്ഞ അനുഗ്രഹമായി സ്വീകരിക്കുകയും ചെയ്യുന്നു, നന്ദി സാർ’’, എന്നാണ് ഹരീഷ് പേരടി കത്ത് പങ്കുവച്ചുകൊണ്ട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക