ഇടുക്കിയിൽ അമ്മയും മകനും വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കുടുംബ വഴക്കാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടുക്കി ഇഞ്ചപ്പതാലിൽ ഈരാളങ്കൽ ശശിധരൻ(55), അമ്മ മീനാക്ഷി(80)എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 8 മണിയോടെ ഇരുവരെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മീനാക്ഷിയുടെ മൃതദേഹം ബാത്റൂമിനുള്ളിലും ശശിധരന്റെ മൃതദേഹം വീടിന്റെ സിറ്റൗട്ടിലും ആയിരുന്നു കിടന്നിരുന്നത്. വിഷം കഴിക്കാൻ ഉപയോഗിച്ച ഗ്ലാസും മറ്റ് അവശിഷ്ടങ്ങളും വീട്ടുമുറ്റത്തെ ഡെസ്കിൽ കണ്ടെത്തി. ഇടുക്കി വെള്ളത്തൂവൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക