ഭുവനേശ്വര്‍: ഒഡിഷയിൽ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. 50 പേര്‍ക്ക് പരിക്കേറ്റു. കോറോമണ്ടേൽ എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ഗുഡ്സ് ട്രെയിനുമായി ഉണ്ടായ കൂട്ടിയിടിയിൽ കോറോമണ്ടേൽ എക്സ്പ്രസിന്റെ ബോഗികള്‍ പാളം തെറ്റി.
ഒഡിഷയിലെ ബാലസോര്‍ ജില്ലയിലാണ് സംഭവം. ബഹനാഗ റെയിൽവെ സ്റ്റേഷന് സമീപപം ഷാലിമാര്‍ – ചെന്നൈ കോറോമണ്ടേൽ എക്സ്പ്രസിന്റെ (12841) എട്ട് ബോഗികള്‍ കൂട്ടിയിടിയില്‍ പാളം തെറ്റി. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരെങ്കിലും ഉള്ളില്‍ കുടുങ്ങിപ്പോയിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
പശ്ചിമ ബംഗാളിലെ ഷാലിമാർ സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് ശേഷം 3.30നാണ് ട്രെയിൻ നാളെ വൈകീട്ട് 4.50നാണ് ട്രെയിന്‍ ചെന്നൈയില്‍ എത്തേണ്ടിയിരുന്നത്. ഇന്ന് വൈകീട്ട് 6.30ഓടെയാണ് അപകടമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക