ഇതിനായി തക്കാളി ചെറിയ കഷണങ്ങളാക്കി മുറിച്ച് വെക്കുക. ഉരുളക്കിഴങ്ങ് അരിഞ്ഞ് വേവിച്ചു വയ്ക്കുക. ഒരു പാൻ ചൂടാക്കി അതിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ചെറുതായി അരിഞ്ഞ ഒരു സവാള,പച്ചമുളക് കീറിയത്, ഇഞ്ചി ചതച്ചത് ഇവ ചേർത്ത് നന്നായി വഴറ്റുക. പിന്നീട് തക്കാളി, എരുവിനാവശ്യമായ മുളകുപൊടി, മഞ്ഞൾപൊടി എന്നിവ ചേർത്ത് കൊടുക്കുക.
എണ്ണ തെളിഞ്ഞു വരുമ്പോൾ ആവശ്യത്തിന് കറിവേപ്പില, വേവിച്ചുവെച്ച ഉരുളക്കിഴങ്ങ്, ഉണക്ക മുളക്, എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കുക. എല്ലാ ചേരുവകളും ചേർത്ത് കഴിഞ്ഞ് തീ ഓഫ് ചെയ്ത് ആവശ്യത്തിന് മോരു കൂടി ചേർത്തു കൊടുക്കുക. പാകത്തിന് ഉപ്പ് ചേർത്ത് ഇളക്കുക. ഊണിന് സ്വാദിഷ്ടമായ തക്കാളി ഉരുളക്കിഴങ്ങ് മോര് കറി റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക