മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ നിയമസഭാംഗവുമായ സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടാൻ ഒരുങ്ങുന്നു. സച്ചിൻ കോൺഗ്രസ് വിട്ട് ഞായറാഴ്ച പുതിയ പാർട്ടി രൂപീകരിക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.
കോൺഗ്രസ് വിട്ട് സച്ചിൻ പൈലറ്റ് “പ്രഗതിശീൽ കോൺഗ്രസ്” എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് സച്ചിൻ പക്ഷം വ്യക്തമാക്കുമ്പോൾ ഇത് വെറും ഊഹാപോഹങ്ങൾ മാത്രമാണ് എന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. സിന്ധ്യ സർക്കാറിനെതിരെ അന്വേഷണം വേണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളിൽ സച്ചിനും ഗെലോട്ടും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷമായതിനു പിന്നാലെയാണ് സച്ചിൻ കോൺഗ്രസ് വിടുന്നു എന്ന തരത്തിലുള്ളവാർത്തകൾ പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക