റെയിൽവേ സ്റ്റേഷനുകളിൽ മുൻകൂട്ടിയുള്ള അനുവാദത്തോടെ ഫോട്ടോയും വീഡിയോയും എടുക്കാൻ സാധിക്കും. ഇത് സംബന്ധിച്ചുള്ള 2007ലെ വിജ്ഞാപനം റെയിൽവേ പുനപ്രസിദ്ധീകരിച്ചു.
13 ഒടിടികൾ തികച്ചും ഫ്രീ…. ഞെട്ടിക്കാനൊരുങ്ങി ജിയോ ഫൈബർ
പാലക്കാട് ഡിവിഷനിലെ കൊല്ലങ്കോട്, നിലമ്പൂർ റോഡ് തുടങ്ങിയ സ്റ്റേഷനുകളിൽ വിവാഹ ആൽബങ്ങളുടെ ചിത്രീകരണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും വിജ്ഞാപനം പുറത്തിറക്കിയത്.
എക്സ് കാറ്റഗറിയിൽ വാണിജ്യ ആവശ്യങ്ങൾക്ക് അതായത് വിവാഹ ഫോട്ടോഗ്രാഫി ഉൾപ്പെടെ 10000 രൂപയും വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് 5000 രൂപയും വ്യക്തിപരമായ ചിത്രങ്ങൾക്ക് 3000 രൂപയും നിരക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വൈ കാറ്റഗറിയിൽ ഇത് യഥാക്രമം 5000, 2500, 3500 എന്നിങ്ങനെയും സെഡ് കാറ്റഗറിയിൽ 3000, 1500, 2500 എന്നിങ്ങനെയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക