പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആദിപുരുഷിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ടിക്കറ്റ് ബുക്കിങ്ങിന് തുടക്കം കുറിച്ച് കൊണ്ടാണ് അണിയറ പ്രവർത്തകർ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രം ജൂൺ 16ന് തിയറ്ററുകളിൽ എത്തും.
ഓം റൗട്ട് ആണ് ആദിപുരുഷ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ രാനവണനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാൻ ആണ്. 500 കോടി നിർമ്മാണ ചെലവുള്ള ചിത്രം, റിലീസിന് മുൻപ് തന്നെ അതിന്റെ 85 ശതമാനവും തിരിച്ചു പിടിച്ചു എന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക