ആഗോളതലത്തിൽ 17.9 ദശലക്ഷം ഹൃദയസംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട മരണങ്ങളിൽ അഞ്ചിലൊന്ന് ഇന്ത്യയിലാണ് സംഭവിക്കുന്നത്. അതിൽ കൂടുതലും യുവാക്കളാണെന്നും ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) സ്ഥിതിവിവരക്കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
അസാധാരണമായ ഹൃദയപേശികൾ പൂർണ്ണമായും നേർത്തതോ കട്ടിയുള്ളതോ ആകുമ്പോൾ അത് പെട്ടെന്ന് വളരെ വേഗത്തിലോ വളരെ സാവധാനത്തിലോ ഹൃദയമിടിപ്പിന് കാരണമാകുകയോ ചെയ്യുന്നു. പാരമ്പര്യമായുള്ള പ്രമേഹം, രക്താതിമർദ്ദം, അമിതവണ്ണം, ഹൈപ്പർ കൊളസ്ട്രോളീമിയ, ജനിതക ഹൃദയ വൈകല്യങ്ങൾ എന്നിവ ഹൃയാഘാതത്തിൻറെ പ്രധാന കാരണങ്ങളാണ്.
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ദൈനംദിന വ്യായാമം, പുകയില ഒഴിവാക്കുക തുടങ്ങിയ മുൻകരുതൽ നടപടികൾ പാലിക്കുന്നതിലൂടെ ഇത് തടയാനാകും. മദ്യം, ലഹരി വസ്തുക്കൾ, പുകവലി, പാസീവ് സ്മോക്കിങ് എന്നിവയൊക്കെ ചെറുപ്പക്കാരിൽ ഹൃദയരോഗങ്ങൾ ഉടലെടുക്കാനുള്ള കാരണങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക