പേരാമ്പ്ര ട്രാഫിക്ക് പോലീസ് സ്റ്റേഷന് സമീപമുള്ള പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തിലാണ് വൻ തീപിടുത്തമുണ്ടായത്. രാത്രി 11 മണിയോടെയായിരുന്നു സംഭവം.കൂട്ടിയിട്ടിരുന്ന മാലിന്യത്തിൽ നിന്ന് തീ കെട്ടിടത്തിലേക്ക് ആളിപ്പടർന്നതാണെന്നാണ് പ്രാഥമിക നിഗമനം.
തീ പരിസരത്തെ സൂപ്പർമാർക്കറ്റിലേക്കും പടരുകയും ഒരു സൂപ്പർമാർക്കറ്റ് ഉൾപ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങൾ കത്തി നശിക്കുകയുമുണ്ടായി. മാലിന്യ സംഭരണ കേന്ദ്രത്തിൽ നിന്നും . തൊട്ടടുത്തുള്ള ബാദുഷ സൂപ്പർമാർക്കറ്റിന്റെ രണ്ടുനില കെട്ടിടത്തിലേക്ക് തീ പടക്കുകയായിരുന്നു. പേരാമ്പ്രയിൽ നിന്നുള്ള ഫയർഫോഴ്സും പ്രദേശവാസികളും ചേർന്നാണ് തീ ആദ്യം അണയ്ക്കാൻ ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക