കൊച്ചി: ഐഷ സുൽത്താനയുടെ ‘ഫ്ലഷ്’ എന്ന സിനിമയിലെ പുതിയ ഗാനം പുറത്ത്. ‘തെന്നിത്തെന്നി പാറി, ചിന്നിച്ചിന്നി ചാറി’ എന്ന് തുടങ്ങുന്ന ഗാനം സംഗീതാസ്വാദകരുടെ മനം കവരുകയാണ്. ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ വനിത സംവിധായികയായ ഐഷ സുൽത്താന പുതുമുഖ താരങ്ങളെയും ദ്വീപ് നിവാസികളെയും ഉള്‍പ്പെടുത്തി ഒരുക്കിയ ‘ഫ്ലഷ്’ ഈമാസം 16നാണ് റിലീസ് ചെയ്യുന്നത്.
നജീം അർഷാദും വില്യം ഫ്രാൻസിസും ചേർന്നാണ് ‘തെന്നിത്തെന്നി പാറി…’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് വില്യം ഫ്രാൻസിസ് ഈണം നൽകി.
മുംബൈ മോഡലായ ഡിമ്പിള്‍ പോള്‍ ആണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബീനാ കാസിം നിര്‍മ്മിച്ചിരിക്കുന്ന ‘ഫ്ലഷി’ന്റെ ഛായാഗ്രഹണം കെ.ജി. രതീഷാണ്. നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിങ്. വില്യം ഫ്രാന്‍സിസിനൊപ്പം കൈലാഷ് മേനോനും സംഗീതം നിർവഹിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക