പാലക്കാട് ഷൊർണൂർ കൂനത്തറയിൽ രണ്ട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്.
ഒറ്റപ്പാലത്ത് നിന്നും തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ചിറയത്ത് എന്ന ബസ്സും ഗുരുവായൂരിൽ നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന രാജപ്രഭ എന്ന ബസ്സുമാണ് കൂനത്തറ ആശാദീപം സ്റ്റോപ്പിന് സമീപത്ത് വെച്ച് കൂട്ടിയിടിച്ചത്. അപകടത്തിൽ 20 ഇരുപതോളം പേർക്ക് പരിക്കേറ്റു എന്നാണ്ലഭിക്കുന്ന വിവരം.രണ്ടുപേരുടെ നില ഗുരുതരമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക