തിരുവനന്തപുരം: കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 വ്യാഴാഴ്ച. അറബിമാസം ദുൽഹജ്ജ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ ആഘോഷിക്കുക.
ദുൽഹജ്ജ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ തിങ്കളാഴ്ച ദുൽഹജ്ജ് 30 പൂർത്തീകരിച്ച് ചൊവ്വാഴ്ച ദുൽഹജ്ജ് ഒന്നും ജൂൺ 29 വ്യാഴാഴ്ച ബലി പെരുന്നാളുമായിരിക്കും.
സൗദി അറേബ്യയിൽ ഇന്നലെ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. ഇതനുസരിച്ച് ഈ വർഷത്തെ അറഫാ സംഗമം ജൂൺ 27ന് ചൊവ്വാഴ്ചയും ബലിപെരുന്നാൾ 28ന് ബുധനാഴ്ചയുമായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക