താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം കഴിഞ്ഞ ദിവസമാണ് നടന്നത് മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ താരങ്ങളും അണിയറ പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തിരുന്നു. ഇപ്പോൾ ഇതാ യോഗത്തിലെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.
ഇക്കൂട്ടത്തിൽ ശ്രദ്ധനേടുകയാണ് ഗ്രൂപ്പ് ഫോട്ടോയും. അമ്മ യോഗത്തിൽ പങ്കെടുത്ത എല്ലാവരും ഒന്നിച്ചുള്ളതായിരുന്നു ഗ്രൂപ്പ് ഫോട്ടോ. മുൻനിര താരങ്ങൾ മുതൽ പുതുമുഖ താരങ്ങൾ വരെ ഫോട്ടോയിൽ ഉണ്ട്. ഇതിൽ ഏറെ ശ്രദ്ധേയമാകുന്നത് മമ്മൂട്ടിയുടെ ഫോട്ടോ.. ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ താരങ്ങൾക്കൊപ്പം നിലത്താണ് മമ്മൂട്ടി ഇരുന്നത്. ഇതാണ് മലയാളികൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക