ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് വെണ്ടയ്ക്ക. പല തരം വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും കലവറയാണിത്. വിറ്റാമിൻ സി, കെ 1 എന്നിവ വെണ്ടയ്ക്കയിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്. അറിയാം വെണ്ടക്കയുടെ കൂടുതൽ ഗുണങ്ങൾ.
വിറ്റാമിൻ കെ 1 കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനാണ് വെണ്ടയ്ക്ക. ഇത് രക്തം കട്ടപിടിക്കുന്നത് തടയുന്നു. കൂടാതെ പോഷകമൂല്യം കാരണം മലബന്ധം എന്ന പ്രശ്നമേയുണ്ടാകുന്നില്ല. ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഉള്ളതിനാല്‍ ഫ്രീ റാഡിക്കല്‍ നാശത്തില്‍ നിന്ന് കരളിനെ സംരക്ഷിക്കുന്നു. ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ചികിത്സിക്കുന്നതില്‍ സജീവ പങ്ക് വഹിക്കുന്ന പോളിഫിനോളുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ഹൃദ്രോഗവുമായി ബന്ധപ്പെട്ട വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
വെണ്ടയ്ക്കയിൽ കലോറിയും കാർബോഹൈഡ്രേറ്റും കുറവാണ്. എന്നാൽ, പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയിട്ടും ഉണ്ട്. ഗർഭപിണ്ഡത്തിലെ ന്യൂറൽ ട്യൂബ് വൈകല്യങ്ങൾ തടയുന്നതിന് നിർണായകമായ ഫോളേറ്റിന്റെ നല്ല ഉറവിടമാണ് വെണ്ടയ്ക്ക. അതുകൊണ്ട് വെണ്ടയ്ക്ക കഴിക്കുന്നത് ഗർഭിണികൾക്ക് ഗുണകരമാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ വെണ്ടയ്ക്കയുടെ സഹായത്താൽ കഴിയുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇത് ദഹനനാളത്തിലെ പഞ്ചസാരയുടെ ആഗിരണം കുറയ്ക്കും. ഫോളേറ്റ് അല്ലെങ്കിൽ വിറ്റാമിൻ ബി 9 ഗർഭിണികൾക്ക് ഒരു പ്രധാന പോഷകമാണ്. ഇത് വെണ്ടയ്ക്കയിൽ ഉണ്ട്. ഇത് വളരുന്ന ഭ്രൂണത്തിന്റെ തലച്ചോറിന്റെയും നട്ടെല്ലിന്റെയും വികാസത്തെ ബാധിക്കുന്ന ഒരു ന്യൂറൽ ട്യൂബ് വൈകല്യത്തിന്റെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിർത്താനാവശ്യമായ വൈറ്റമിനുകളാലും മിനറലുകളാലും സമ്പുഷ്ടമാണ് വെണ്ടയ്ക്ക. വൈറ്റമിൻ എ-യോടൊപ്പം തന്നെ ആൻറിഓക്സിഡൻറുകളായ ബീറ്റ കരോട്ടിൻ, സെന്തീൻ, ലുട്ടീൻ എന്നിവയുമുള്ളതിനാൽ കാഴ്ചശക്തി കൂട്ടാനും ഉത്തമമാണ്.
രക്തസമ്മർദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പൊട്ടാസ്യം സഹായകമാകും. സ്ത്രീകളുടെ ആരോഗ്യജീവിതത്തിനും വെണ്ടയ്ക്ക ഗുണകരമാണ്.
വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്ന ലെക്റ്റിന്‍ ഓക്രായില്‍ പ്രോട്ടീന്‍ വെണ്ടക്കയിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വെണ്ടക്കയിലുള്ള വൈറ്റമിന്‍ സി, ഇ, സിങ്ക് എന്നിവ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. വെണ്ടയ്ക്കയില്‍ അടങ്ങിയിരിക്കുന്ന കരോട്ടിനുകള്‍ റെറ്റിനയുടെ ഭാഗമായി കണ്ണിനു പിറകിലുള്ള മാക്യുലയില്‍ സ്ഥിതിചെയ്യുന്ന ദശലക്ഷക്കണക്കിന് ഫോട്ടോറിസെപ്റ്റര്‍ സെല്ലുകളെ സംരക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക