നടി കങ്കണ റണാവത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി നടന് നവാസുദ്ദീന്‍ സിദ്ദിഖിയുടെ മുന്‍ഭാര്യ ആലിയ സിദ്ദിഖി. വിവാദങ്ങള്‍ക്കൊടുവിലാണ് ആലിയയും നവാസുദ്ദീന്‍ സിദ്ദിഖിയും വേര്‍പിരിഞ്ഞത്.
നവാസുദ്ദീന്‍ തന്നെയും മക്കളെയും പൂട്ടിയിട്ടെന്ന് വരെ ആലിയ ആരോപണം ഉയര്‍ത്തിയിരുന്നു. അതിന് പിന്നാലെ തങ്ങളെ അര്‍ധരാത്രി വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന് ആരോപിച്ച് ആലിയ വീഡിയോയും പങ്കുവച്ചിരുന്നു. നവാസുദ്ദീന്റെ അവസ്ഥ കണ്ടപ്പോള്‍ തനിക്ക് സങ്കടം വന്നുവെന്നായിരുന്നു കങ്കണ പറഞ്ഞത്. ”നവാസ് സാര്‍ സ്വന്തം വീടിന് മുന്നില്‍ അപമാനിതനാകുന്നു.
അദ്ദേഹം സ്വന്തം കുടുംബത്തിന് വേണ്ടി എല്ലാം നല്കി. ഒരുപാട് കാലം വാടക വീട്ടിലാണ് താമസിച്ചത്. റിക്ഷയിലാണ് ഷൂട്ടിങ്ങിന് വരാറ്. കഴിഞ്ഞ വര്‍ഷമാണ് ഒരു ബംഗ്ലാവ് വാങ്ങിയത്. അതിന്റെ അവകാശവും പറഞ്ഞ് മുന്‍ഭാര്യ വന്നു”- ഇതായിരുന്നു കങ്കണയുടെ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക