ലോസൻ ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് സ്വർണം. അഞ്ചാം ശ്രമത്തിലാണ് സ്വർണ നേട്ടം. 87.66 മീറ്ററാണ് മികച്ച ദൂരം. നീരജ് ചോപ്രയുടെ സീസണിലെ രണ്ടാമത്തെ മത്സരവും ദോഹ ഡയമണ്ട് ലീഗിന് ശേഷമുള്ള ആദ്യ മത്സരവുമായിരുന്നു ലോസാനെ മീറ്റ്.
പരിശീലനത്തിനിടെ പേശിവലിവ് അനുഭവപ്പെട്ടതിനെത്തുടർന്ന് ജൂണിൽ നടന്ന മൂന്ന് ഇനങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. പരുക്കിനെത്തുടർന്ന് ഒരുമാസത്തെ ഇടവേളയ്ക്കുശേഷമാണ് നീരജ് കളത്തിലിറങ്ങിയത്. എതിരാളികളുടെ കടുത്ത പോരാട്ടത്തെ അതിജീവിച്ചാണ് വിജയക്കൊടി പാറിച്ചത്.
ഫൗളിലൂടെ തുടങ്ങിയ നീരജ് രണ്ടാം ശ്രമത്തിൽ 83.5 മീറ്റർ പിന്നിട്ടു. മൂന്നാം ഊഴത്തിൽ 85.04 മീറ്റർ എറിഞ്ഞ് പട്ടികയിൽ രണ്ടാമതായി. അഞ്ചാം ഊഴത്തിലാണ് ഒന്നാം സ്ഥാനം ഉറപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക