ലോക ഡോക്ടേഴ്സ് ഡേയിൽ സംസ്ഥാനത്ത് ഡോക്ടർക്ക് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. എറണാകുളം ജനറൽ ആശുപത്രിയിലെ ഹൗസ് സർജൻ ഹരീഷ് മുഹമ്മദിനാണ് മർദനമേറ്റത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം ഉണ്ടായത്.
ഡോക്ടറെ മർദിച്ച കേസിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മട്ടാഞ്ചേരി സ്വദേശികളായ ജോസ്മിൽ, റോഷൻ എന്നിവരാണ് പിടിയിലായത്. ആശുപത്രിയിലുള്ള ഒരു രോഗിയെ സന്ദർശിക്കാനെത്തിയതായിരുന്നു പ്രതികൾ.
ഇവർ പുറത്ത് പോകുന്നതിനിടയിൽ, വരാന്തയിലൂടെ നടന്നുവരികയായിരുന്ന വനിതാ ഡോക്ടറെ പ്രതികൾ ശല്യം ചെയ്തു. ഇത് ചോദ്യം ചെയ്ത ഹരീഷ് മുഹമ്മദിനെ പ്രതികൾ മർദിക്കുകയായിരുന്നു. ആക്രമണം മദ്യലഹരിയിലാണോയെന്ന് ഇതുവരെ വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക