വിവാഹത്തിന് ശേഷം കരിയറില്‍ ചില പ്രധാന തീരുമാനങ്ങള്‍ താന്‍ എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കി നടി പ്രിയാമണി രംഗത്ത്. സിനിമയിലോ സീരീസുകളിലോ ചുംബന രംഗങ്ങളില്‍ താന്‍ അഭിനയിക്കില്ലെന്ന എന്നതാണ് ആ തീരുമാനങ്ങളിലൊന്നെന്ന് പ്രിയാമണി വെളിപ്പെടുത്തി.
ഞാന്‍ സ്ക്രീനില്‍ ചുംബിക്കില്ല. അക്കാര്യത്തില്‍ എന്നെ സംബന്ധിച്ചിടത്തോളം എപ്പോഴും ഒരു നോ ആയിരിക്കും മറുപടി. അത് ഒരു റോള്‍ മാത്രമാണെന്നും ഇത് എന്റെ ജോലിയാണെന്നും എനിക്കറിയാം. പക്ഷേ വ്യക്തിപരമായി സ്ക്രീനില്‍ മറ്റൊരു പുരുഷനെ ചുംബിക്കുന്നത് എനിക്ക് കംഫര്‍ട്ടബിള്‍ അല്ല. അതിന് ഞാന്‍ എന്റെ ഭര്‍ത്താവിനോട് ഉത്തരം പറയണം. അത് എന്റെ ഭാഗത്ത് നിന്നുണ്ടാവേണ്ട ഒരു ഉത്തരവാദിത്തമാണെന്ന് ഞാന്‍ കരുതുന്നു.
ഞങ്ങള്‍ പ്രണയിക്കുന്ന സമയത്ത് പോലും ഞാന്‍ ആരെയെങ്കിലും ചുംബിക്കേണ്ടതായുള്ള വേഷം ലഭിച്ചിട്ടില്ല. ഇനി ഇപ്പോള്‍ ഞാന്‍ അത് ചെയ്യേണ്ട സാഹചര്യം വന്നാലും ഞാന്‍ അതിനോട് നോ പറയും എന്നും പ്രിയാമണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക